ശക്തമായ ഭൂചലനം : പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ

Strong earthquake- Tsunami waves hit Russia and Japan

അതിശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമിത്തരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിൽ ഉണ്ടായത്. റഷ്യയിലെ സെവെറോ-കുറിൽസ‌് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യയിലെ കംചട്‌ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയിൽ ജപ്പാനിലും സുനാമിത്തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!