ഒമാനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മാണിത്തൂർ പറമ്പിൽ ഷിബുലുർ റഹ്മാൻ (27) ആണ് ചികിത്സയ്ക്കിടെ മരിച്ചത്.
ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാണിത്തൂർ പറമ്പിൽ അലിയാണ് പിതാവ്. മാതാവ്: നഫീസ. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹദ്, ശബീറ എന്നിവർ സഹോദരങ്ങളാണ്.