അൽ ഖുസൈസിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാതെയാണ് ഇയാളെ കണ്ടെത്തിയത്, ഇയാളെ കാണാതായതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പരിശോധനയ്ക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
മരിച്ചയാളെ തിരിച്ചറിയാൻ കഴിയുന്നവർക്കോ എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർക്കോ ദുബായ് പോലീസ് കോൾ സെന്ററുമായി 901 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ അഭ്യർത്ഥിച്ചു. ദുബായിക്ക് പുറത്തുനിന്നുള്ളവർ +971 4 901 എന്ന നമ്പറിൽ വിളിക്കണം.