ഈ വർഷം 2025 അവസാനത്തോടെ അബുദാബിയിൽ ഔദ്യോഗിക സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ എയർ ടാക്‌സികൾ പറന്നു തുടങ്ങുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. പൈലറ്റുള്ള പറക്കും ടാക്‌സികളാണ് വാണിജ്യാടിസ്ഥാനത്തിൽ സർവീസിന് തയാറായതെന്ന് ആർച്ചർ ഏവിയേഷൻ സ്ഥാപകനും സി.ഇ.ഒയുമായ ആദം ഗോൾഡ്‌സ്‌സ്റ്റെയിൻ പറഞ്ഞു.
വർഷങ്ങൾ നീണ്ട എൻജിനീയറിങ് പ്രവർത്തനങ്ങൾക്കും പരീക്ഷണ പറക്കലുകൾക്കുംശേഷം പൈലറ്റുള്ള എയർടാ ക്സികളുടെ വാണിജ്യ സർവീസ് ആരംഭിക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ യുഎഇയിൽ പറക്കും ടാക്‌സി ആരംഭിക്കാനുള്ള ശ്രമത്തിലാണ്. വൈകാതെ മിഡ് നൈറ്റ് ലോഞ്ച് പതിപ്പും അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനവും ഉണ്ടാകുമെന്നും അദ്ദേഹം കുട്ടി ച്ചേർത്തു.