2025 സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ ദർബ് ടോൾ ഗേറ്റ് സമയക്രമം പരിഷ്കരിക്കുമെന്നും , പ്രതിദിന, പ്രതിമാസ പരിധികൾ നീക്കം ചെയ്യുമെന്നും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
ഇതനുസരിച്ച് തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള വൈകുന്നേരങ്ങളിലെ താരിഫ് ഷെഡ്യൂൾ വൈകുന്നേരം 5 മണി മുതൽ 7 മണി വരെ എന്നുള്ളത് സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ ഉച്ചക്ക് 3 മണി മുതൽ 7 മണി വരെയുമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
രാവിലെ ചാർജ് ചെയ്യാവുന്ന സമയക്രമം പഴയതുപോലെ രാവിലെ 7 മണി മുതൽ 9 മണി വരെയായിരിക്കും. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും താരിഫ് സൗജന്യമായി തുടരും.
ദിവസേനയുള്ളതും പ്രതിമാസവുമായ ടോൾ പരിധികൾ നീക്കം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ, ടോൾ ഗേറ്റിലൂടെ പരിധിയില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ഓരോ തവണയും 4 ദിർഹം ഫീസ് ഈടാക്കും.
അതായത്, ആദ്യത്തെ, രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ വാഹനത്തിനോ അതിനുശേഷമുള്ള ഏതെങ്കിലും അധിക വാഹനത്തിനോ ഓരോ ദിവസവും (AED16) അല്ലെങ്കിൽ ഓരോ മാസവും (AED200, AED150, AED100) ഒരു പരമാവധി പരിധി സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല.
നിശ്ചയദാർഢ്യമുള്ള ആളുകൾ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ എന്നിവരുൾപ്പെടെ യോഗ്യരായ ഗ്രൂപ്പുകൾക്ക് ടോൾ ഗേറ്റ് താരിഫുകളിൽ നിലവിലുള്ള ഇളവ് നയങ്ങൾ തുടരും