രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി : സ്വാതന്ത്ര്യ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Rs 1 lakh crore scheme for the youth of the country- Prime Minister Narendra Modi makes new announcement on Independence Day

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പുതിയ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർമ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തിൽ ഉയർന്ന മൂല്യങ്ങൾ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.

ഇന്ന് 140 കോടി ഇന്ത്യക്കാർക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കിൽ, കോടിക്കണക്കിന് പേർ മനസ്സുവച്ചാൽ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാർട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയർപ്പിൽ നിന്നും നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!