യുഎഇയിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് മുതലെടുത്ത് വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഇപ്പോൾ യുഎഇയിലെ സ്കൂളുകളും സർവകലാശാലകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും ഉള്ള തൊഴിൽ പരസ്യങ്ങൾ ഓൺലൈനിലൂടെ വാഗ്ദാനം ചെയ്ത് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി.
തൊഴിലന്വേഷകർ എല്ലാ റിക്രൂട്ട്മെന്റ് ആശയവിനിമയങ്ങളും ഔദ്യോഗിക മാർഗങ്ങളിലൂടെ പരിശോധിക്കണമെന്നും ഓൺലൈനിൽ ആവശ്യപ്പെടാത്ത ജോലി ഓഫറുകൾ നേരിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും യുഎഇയിലുടനീളമുള്ള അധികാരികളും സ്ഥാപനങ്ങളും ഊന്നിപ്പറഞ്ഞിട്ടുണ്ട്.