യുഎഇയിൽ കൊടും വേനൽച്ചൂട് തുടരുകയാണ്, ഇന്ന് പലയിടങ്ങളിലായി പൊടികാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി
ദുബായിൽ താപനില 41°C വരെ ഉയരും, രാത്രി താപനില 32°C ആയി കുറയും. അബുദാബിയിൽ ഉയർന്ന താപനില 42°C ഉം ആയിരിക്കും. രാത്രിയിൽ കുറഞ്ഞത് 32°C ഉം ആയിരിക്കും.
എന്നിരുന്നാലും ഇന്ന് ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മഴയ്ക്കും, പൊടികാറ്റിനും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെയും പ്രവചിച്ചിട്ടുണ്ട്.