അപ്പാർട്ട്മെന്റിൽ ഒരാൾ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ദുബായ് പോലീസിനോട് സഹായം അഭ്യർത്ഥിച്ച വനിത മ യ ക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനതുടർന്ന് അറസ്റ്റിലായി.
27 കാരിയായ ഒരു അറബ് വനിതയാണ്, തന്റെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും പറഞ്ഞ് ദുബായ് പോലീസിനെ വിളിച്ചത്.
തുടർന്ന് ദുബായ് പോലീസിന്റെ അടിയന്തര സംഘങ്ങൾ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ, ഈ വനിത ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മദ്യത്തിന്റെ ഗന്ധം ഇല്ലായിരുന്നെങ്കിലും, ഈ വനിതയുടെ പെരുമാറ്റം പൊലീസിന് സംശയം ജനിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ വനിതയെ ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ പരിശോധനയ്ക്കായി ഒരു മൂത്ര സാമ്പിൾ എടുത്തു. ലബോറട്ടറി പരിശോധനയിൽ യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ഷെഡ്യൂൾ 5 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന രണ്ട് വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു, രണ്ടും ക്രിസ്റ്റൽ മെത്തിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നവയായിരുന്നു.
പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഈ വനിത മ യ ക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചു, എന്നാൽ താൻ ആദ്യമായാണ് മ യ ക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും, ഉപയോഗിച്ച ശേഷം സംഭവങ്ങളെക്കുറിച്ച് തനിക്ക് ഓർമ്മയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്ന് ഈ വനിതയുടെ മയക്കുമരുന്ന് ഉപയോഗത്തിന് ദുബായ് അപ്പീൽ കോടതി ശിക്ഷ ശരിവയ്ക്കുകയും ഇവരെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു