ദുബായ് എമിറേറ്റിന്റെ നീതിന്യായ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായി, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശപ്രകാരം ദുബായ് സെന്റർ ഫോർ ജുഡീഷ്യൽ എക്സ്പെർട്ടൈസ് ആരംഭിച്ചു.
രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള അംഗീകൃത നിയമവിദഗ്ധരെ കണ്ടെത്തുകയും എമിറേറ്റിലെ കോടതികൾക്ക് കൈമാറുകയും ചെയ്യുക ജുഡീഷ്യൽ എക്സ്പേർട്ട് സെന്ററായിരിക്കും. ഏകീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി നിയമനം, മേൽനോട്ടം, പ്രകടന വിലയിരുത്തൽ എന്നിവ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നായിരിക്കും നിയമവിദഗ്ധരെ ദുബായ് ജുഡീഷ്യൽ സെന്റർ കണ്ടെത്തുക.
വിദഗ്ദ്ധ റിപ്പോർട്ടുകളുടെ കൃത്യത മെച്ചപ്പെടുത്തുക, കേസ് പരിഹാരങ്ങൾ ത്വരിതപ്പെടുത്തുക, പ്രത്യേക എമിറാത്തി പ്രതിഭകളെ വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദുബായിയുടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്താനും താമസത്തിനും ജോലിക്കും നിക്ഷേപത്തിനുമുള്ള ഒരു മുൻനിര ആഗോള കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ പറയുന്നു.