2025 ഏഷ്യാ കപ്പിനുള്ള മത്സര ടിക്കറ്റുകൾ ഇന്ന്, ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു. അബുദാബി മത്സരങ്ങൾക്ക് 40 ദിർഹം മുതലും ദുബായ് മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് ടിക്കറ്റുകൾ ആരംഭിക്കുന്നത്. പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ബോർഡ് അറിയിച്ചു.
ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ തുടക്കത്തിൽ ഏഴ് മത്സരങ്ങളുള്ള ടിക്കറ്റ് പാക്കേജിൽ ലഭ്യമാകും, 1,400 ദിർഹം മുതലാണ് പാക്കേജ് ടിക്കറ്റ് റേറ്റ് ആരംഭിക്കുന്നത്. ഏഴ് മത്സരങ്ങളുള്ള ടിക്കറ്റ് പാക്കേജിൽ ഉൾപ്പെടാത്ത ശേഷിക്കുന്ന ഓരോ മത്സരത്തിനും ആരാധകർക്ക് വെവ്വേറെ (സ്വന്തം) ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.