ദുബായിൽ വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് 89,760 ക്യാപ്റ്റഗൺ ടാബ്‌ലെറ്റുകൾ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ദുബായ് പോലീസ് പിടികൂടി.
18.93 കിലോഗ്രാം ഭാരവും, 4.4 മില്യൺ ദിർഹം വിലയുമുള്ള മയ ക്കു മരുന്നുകൾ വിദേശത്തേക്ക് കടത്തുന്നതിന് മുമ്പാണ് അധികൃതർ പിടിച്ചെടുത്തത്. ദുബായിലെ ഒരു അപ്പാർട്ട്മെന്റിലും, അടുത്തുള്ള ഒരു എമിറേറ്റിലെ ഒരു സ്ഥലത്തും സൂക്ഷിച്ചിരുന്നതായി അധികൃതർ കണ്ടെത്തി.
വിദേശത്ത് താമസിക്കുന്ന ഒരു നേതാവിന്റെ നിർദ്ദേശപ്രകാരം അയൽരാജ്യത്തേക്ക് ഗുളികകൾ കടത്താൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് കണ്ടെത്തി. രണ്ട് അറബ് പൗരന്മാരും ഒരു ഏഷ്യൻ പൗരനുമാണ് അറസ്റ്റിലായത്.