അൽ ഐനിൽ തൊഴിലുടമയുടെ വില്ലയിൽ നിന്ന് നിരവധി മോഷണങ്ങൾ നടത്തിയതിന് എത്യോപ്യൻ വീട്ടുജോലിക്കാരിയെയും കാമുകനെയും അൽ ഐൻ ക്രിമിനൽ കോടതി മൂന്ന് മാസം തടവിനും തുടർന്ന് നാടുകടത്തലിനും ശിക്ഷിച്ചു.
25 വയസ്സുള്ള വീട്ടുജോലിക്കാരിയും, തന്റെ കാമുകനുമായി ചേർന്ന് വില്ലയിൽ കയറി 5,000 ദിർഹം പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. കുറ്റകൃത്യങ്ങൾ പലതവണ നടന്നിട്ടുണ്ട്,
2025 മെയ് 25 ന് ആണ് തൊഴിലുടമ ഫലജ് ഹസ്സ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. അടുത്തിടെ ജോലിക്കെടുത്ത വീട്ടുജോലിക്കാരി തന്റെ മുറിയിലേക്ക് പ്രവേശനം നേടുന്നതിനായി പുറത്തുനിന്നുള്ള ഒരാളുമായി ഒത്തുകളിച്ചുവെന്ന് തൊഴിലുടമ റിപ്പോർട്ട് ചെയ്തു. വില്ലയ്ക്കുള്ളിൽ സംശയാസ്പദമായ പ്രവർത്തനം നടക്കുന്നതായി ഒരു പാർട്ട് ടൈം വീട്ടുജോലിക്കാരി തൊഴിലുടമയെ അറിയിച്ചപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്.