യെമനിലെ ചെങ്കടൽ തുറമുഖമായ ഹൊദൈദയിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം ആ ക്ര മണം നടത്തിയതായി ഹൂത്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ട അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തു.
തുറമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇസ്രായേൽ ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആ ക്ര മണം നടന്നത്. യെമൻ തലസ്ഥാനമായ സനയിലും വടക്കൻ പ്രവിശ്യയായ അൽ-ജാഫിലും ഇസ്രായേൽ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആ ക്ര മണം നടന്നിരിക്കുന്നത്.