അബുദാബിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. ഇന്നലെ അൽ സംഹയിൽനിന്ന് ഖലീഫ വ്യവസായ മേഖലയിലേക്കാണ് ഡ്രോൺ മുഖേന പാർസലുകൾ എത്തിച്ചത്. വ്യോമയാന രംഗത്തെ സാങ്കേതികവിദ്യാ സ്ഥാപനമായ എൽ.ഒ.ഡി.ഡിയുമായി സഹകരിച്ച് അബുദാബി മൊബിലിറ്റിയാണ് ഡ്രോൺ ഡെലിവറിയുടെ പരീക്ഷണ പറക്കൽ നടത്തിയത്.
നൂതന നാവിഗേഷൻ സംവിധാനവും റോബോട്ടിക് കൈയും ഘടിപ്പിച്ച ഡ്രോൺ ആണ് പാഴൽ ഡെലിവറിയുടെ പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ഏകദേശം മൂന്നുമാസം മുമ്പ് ഖലീഫ സിറ്റിയിൽ വിഞ്ച് അടി സ്ഥാനമാക്കിയുള്ള സംവിധാനം ഉപയോഗിച്ച് ഡ്രോൺ പാർസൽ ഡെലിവറി വിജയകരമായി പൂർത്തിയാ ക്കിയിരുന്നു.