ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിലേക്ക് 139 ദിർഹം മുതൽ ടിക്കറ്റ് നിരക്കിൽ പറക്കാനുള്ള അവസരം ലഭിക്കുന്ന 1 മില്യൺ സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ ആരംഭിച്ചു.
ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കൊച്ചി, ചെന്നൈ, മുംബൈ, കാഠ്മണ്ഡു, കറാച്ചി, അലക്സാണ്ട്രിയ, കെയ്‌റോ,ഡമാസ്കസ്, ടിബിലിസി, ധാക്ക, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങൾക്ക് വൺ-വേ നിരക്കുകളിൽ ഈ ഇളവ് ബാധകമാകും. ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഈ പ്രമോഷനിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ഉണ്ടാകുക, 2026 ഫെബ്രുവരി 17 മുതൽ ഫ്ലൈറ്റുകൾ ലഭ്യമാകും.
സീറ്റുകൾ പരിമിതമായിരിക്കുമെന്നും പ്രദർശിപ്പിച്ചിരിക്കുന്ന നിരക്കുകൾ ബുക്കിംഗ് സമയത്ത് ലഭ്യമായേക്കില്ലെന്നും അതിനാൽ യാത്രക്കാർ നേരത്തെ ബുക്ക് ചെയ്യണമെന്ന് എയർലൈൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഷാർജ,അബുദാബി- കൊച്ചി,തിരുവനന്തപുരം സെക്ടറിൽ താഴെപറയുന്ന പ്രകാരമാണ് വൺ വേ ടിക്കറ്റ് നിരക്കുകൾ !
ഷാർജ (SHJ) – കൊച്ചി (COK): 299 ദിർഹം, ഷാർജ (SHJ) – തിരുവനന്തപുരം (TRV): 299 ദിർഹം, അബുദാബി (AUH) – കൊച്ചി (COK): 299 ദിർഹം