ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് തരാം : പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ മൊഹ്സിൻ നഖ്വി

Asia Cup will be given to India- But there is one condition, says Asian Cricket Council President Mohsin Naqvi

ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും ഏഷ്യാ കപ്പ് ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും,പാകിസ്താൻ ആഭ്യന്തരമന്ത്രിയും, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിടുകയായിരുന്നു. ഇതോടെട്രോഫി ഇല്ലാതെ ഇന്ത്യ തന്നെ ദുബായിൽ വിജയാഘോഷം നടത്തി

ഇപ്പോഴിതാ ട്രോഫി നൽകാൻ താൻ തയ്യാറാണെന്നും എന്നാൽ അതിന് ഒരു നിബന്ധനയുണ്ടെന്നും പറയുകയാണ് മൊഹ്‌സിൻ നഖ്‌വി. ക്രിക്ക്ബസാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. ഏഷ്യാ കപ്പും മെഡലുകളും ഇന്ത്യക്ക് തരാൻ താൻ തയ്യാറാണെന്നും എന്നാൽ ഇതിന് ഒരു ഔദ്യോഗിക ചടങ്ങ് വേണം, അവിടെ വെച്ച് താൻ തന്നെ അവാർഡ് നൽകണമെന്നുമാണ് നഖ്‌വിയുടെ നിബന്ധന എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഇത്തരമൊരു ഉപാധി ബിസിസിഐ അംഗീകരിക്കുമോ എന്ന് കണ്ടറിയണം. പാകിസ്താൻ താരങ്ങൾ ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിലെത്താനും വൈകിയിരുന്നു. പിന്നാലെ നഖ്‌വിയുടെ കയ്യിൽ നിന്നും ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകാതെയും വന്നു. ഇതോടെ നഖ്‌വി ട്രോഫിയുമായി ഗ്രൗണ്ട് വിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!