അബുദാബിയിൽ ഇന്നലെ ചൊവ്വാഴ്ചനടന്ന ഗ്ലോബൽ റെയിൽ കോൺഫറൻസിൽ രണ്ട് സുപ്രധാന പദ്ധതികൾ ആരംഭിക്കുന്നതായി ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അർബൻ ലൂപ്പ് പേഴ്സണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, അബുദാബി ലൈറ്റ് റെയിൽ പദ്ധതി എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.
ഈ വർഷം 2025 അവസാനത്തോടെ അബുദാബിയിലെ തിരക്കേറിയ സ്ട്രീറ്റുകളിലൂടെ യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവറില്ലാ പോഡുകൾ ആരംഭിക്കുമെന്ന് അബുദാബി ട്രാൻസ്പോർട്ട് കമ്പനി (ADT) സിഇഒ സെബാസ്റ്റ്യൻ മൻഗന്റ് പറഞ്ഞു.
ആളുകളെ കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്ത കാപ്സ്യൂൾ പോഡുകളിൽ പരമാവധി എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും – നാല് പേർക്ക് ഇരിക്കാനും നാല് പേർ നിൽക്കാനും. വലുതും ചെറുതുമായ പോഡുകളും ലഭ്യമാണ്, രണ്ട് മുതൽ പത്ത് പേർക്ക് വരെ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്. ഇത് സൈക്കിൾ, വീൽചെയർ സൗഹൃദവുമാണ്.