സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ആറ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല വരുന്നു. ഈ ശൃംഖലയുടെ ആകെ ആസൂത്രിത ദൈര്‍ഘ്യം ഏകദേശം 2177 കിലോമീറ്ററാണ്.
അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ജിസിസി രാജ്യങ്ങള്‍ തുടരുകയാണെന്ന് ഗള്‍ഫ് റെയില്‍വേ അതോറിറ്റി അറിയിച്ചു.
നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ, റെയിൽ പാത താമസക്കാരുടെ യാത്രാ സമയം കുറയ്ക്കുകയും മേഖലയിലെ വ്യാപാര, സാമ്പത്തിക വിനിമയം സുഗമമാക്കുകയും ചെയ്യും. അബുദാബിക്കും റിയാദിനും ഇടയിലുള്ള യാത്രയ്ക്ക് അഞ്ച് മണിക്കൂറില്‍ താഴെ മാത്രമെ സമയമെടുക്കുന്ന രീതിയിലായിരിക്കും ഈ പദ്ധതി വികസിപ്പിക്കുക. യാത്രാ സമയം കുറയ്ക്കുന്നതിലൂടെ, ഈ മേഖലയിലെ ഒരു പ്രധാന മാറ്റമായി ഈ റെയില്‍ ശൃംഖല മാറിയേക്കാം.