അന്താരാഷ്ട്ര സന്ദർശകരെ കേന്ദ്രീകരിച്ച്, പൂർണ്ണമായും പണരഹിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള നഗരത്തിന്റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതിനായി എമിറേറ്റ്‌സും ഫ്ലൈദുബായും ദുബായിയുടെ ധനകാര്യ വകുപ്പുമായി (DOF) പുതിയ കരാറുകളിൽ ഒപ്പുവച്ചു.
ദുബായിൽ എത്തുന്ന വിനോദസഞ്ചാരികൾ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്നതിനാമായാണ് രണ്ട് എയർലൈനുകളും ഡിഒഎഫുമായി പ്രത്യേക ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുള്ളത്.
2026 അവസാനത്തോടെ സർക്കാർ, സ്വകാര്യ മേഖലകളിലുടനീളമുള്ള 90% ത്തിലധികം പേയ്‌മെന്റുകളും പൂർണ്ണമായും ഡിജിറ്റലാക്കാൻ ലക്ഷ്യമിടുന്ന ദുബായ് കാഷ്‌ലെസ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ പങ്കാളിത്തങ്ങൾ.