മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ മിസ് ഗ്ലാമറസ് ആയി ദുബായിൽ പഠിച്ച വിദ്യാർത്ഥിനി
ഇന്നലെ രാത്രി ബാംഗ്ലൂരിൽ നടന്ന മിസ് സൗത്ത് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദുബായിൽ പഠിച്ച വിദ്യാർത്ഥിനി പൗർണമി മുരളിയെ മിസ് ഗ്ലാമറസ് ആയി തിരഞ്ഞെടുക്കുകയും ഫൈനലിൽ ടോപ് 6 ൽ അവസാനത്തെ 6 പേരിൽ ഒരാളായി മാറുകയും ചെയ്തു. കൂടാതെ മിസ് ഗാർഡൻ വർലി എന്നീ സബ്ടൈറ്റിലും നേടാൻ കഴിഞ്ഞു.
ദുബായിൽ 25 വർഷത്തിലധികമായി ബിസിനസ്സ് രംഗത്തുള്ള മുരളി എകരൂൽ – സ്മിഷ ദമ്പതികളുടെ മകളാണ്. നേരത്തെ മിസ് കേരള മത്സരത്തിൽ ടോപ് 20 യിൽ പൗർണമി ഇടം പിടിച്ചിരുന്നു. ഇപ്പോൾ എറണാകുളത്ത് രാജഗിരി കോളേജിലാണ് പഠിക്കുന്നത്.