വിദേശത്ത് കേന്ദ്രീകരിച്ചുള്ള ഒരു കള്ളക്കടത്തുകാരന്റെ നേതൃത്വത്തിൽ ദുബായിലെ ഒരു റെസിഡൻഷ്യൽ വില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയ ക്കു മരുന്ന് ശൃംഖല ദുബായ് പോലീസ് കണ്ടെത്തി. ഓപ്പറേഷൻ “വില്ല” എന്ന പേരിൽ നടത്തിയ ഒപ്പേറഷനിലൂടെ രണ്ട് ഏഷ്യൻ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തു.
കെറ്റാമൈൻ, ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് ഓയിൽ, വിവിധ രാസവസ്തുക്കൾ, ദ്രാവകങ്ങൾ എന്നിവയുൾപ്പെടെ 40 കിലോഗ്രാം മയ ക്കു മരുന്നും ഇവരുടെ പക്കൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഒരു വില്ലയിൽ നിന്ന് ഒരു സംഘം മയ ക്കു മരുന്ന് പ്രചരിപ്പിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ആരംഭിക്കുന്നതിനായി ദുബായ് പോലീസ് ഒരു പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിക്കുകയായിരുന്നു.