ദുബായിൽ 5 വർഷത്തിനുള്ളിൽ 70 % സ്ഥലങ്ങളിലും ഡ്രോൺ വഴിയുള്ള ഡെലിവറി സേവനം ലഭ്യമാക്കാനൊരുങ്ങുന്നു

Dubai plans to offer drone delivery services in 70 percent of locations within 5 years

ദുബായിൽ അത്യാധുനിക ഡ്രോൺ ഡെലിവറി സേവനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വർഷത്തോടെ നഗരത്തിലെ 30 ശത മാനം പ്രദേശങ്ങളിലും, അഞ്ചുവർഷത്തിനുള്ളിൽ 70 ശതമാനം സ്ഥലങ്ങളിലും സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്‌ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ല ൻഗാവി പറഞ്ഞു. ദുബായ് എയർഷോക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഡെലിവറിയുടെ ആദ്യഘട്ടം നടപ്പാക്കിയതായും ഡയറക്ട‌ർ ജനറൽ പറഞ്ഞു. ദുബൈ എയർഷോക്ക് മുന്നോടിയായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും. സേവനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിതമായിട്ടുണ്ട്. നിലവിൽ പരീ ക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. എന്നാൽ, ഇതിൻ്റെ ഫലം മികച്ചതാണെങ്കിൽ ഡ്രോൺ ഡെലി വറിക്കും ഇലക്ട്രിക്കൽ പറക്കുംവാഹനങ്ങൾക്കും യോജിച്ച ആവാസ വ്യവസ്ഥ രൂപപ്പെടും -അദ്ദേഹം പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!