യുഎഇയിൽ 6G ടെറാഹെർട്‌സ് പരീക്ഷണം വൻ വിജയം : 145Gbps ഇന്റർനെറ്റ് വേഗത

Online 6G terahertz experiment a huge success: 145Gbps internet speed

യുഎഇയിൽ വയർലെസ് സാങ്കേതികവിദ്യയായ 6G ടെറാഹെർട്‌സ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ഇ&യുഎഇയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) അബുദാബിയും മധ്യപൂർവദേശത്തെ തന്നെ ആദ്യത്തെ ഈ പരീക്ഷണം സെക്കൻഡിൽ 145 ജിഗാബൈറ്റ്സ് (Gbps) എന്ന റെക്കോർഡ് വേഗം കൈവരിച്ചു. ഇതോടെ നുതനവും സുസ്‌ഥിരവുമായ കണക്റ്റിവിറ്റിയിൽ മുന്നേറാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലായി ഈ നേട്ടം മാറി.

അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള (Low-latency) കണക്റ്റിവിറ്റി നൽകാൻ ടെറാഹെർട്‌സ് ഫ്രീക്വൻസികൾക്ക് കഴിയുമെന്ന് ഈ പരീക്ഷണം സാധൂകരിച്ചു. ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്‌സ്‌റ്റെൻഡഡ് റിയാലിറ്റി, ടെറാബിറ്റ്-ക്ലാസ് ബാക്ക്ഹോൾ, ഡിജിറ്റൽ ട്വിൻസ് പോലുള്ള അടുത്ത തലമുറ ആപ്ലിക്കേഷനുകൾ യാഥാർഥ്യമാക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. വയർലെസ് സാങ്കേതികവിദ്യയിൽ ആഗോള നേതൃത്വം നേടാനാണ് ഈ പ്രദർശനത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!