അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് 50,000 ദിർഹം സമ്മാനം. 10 വർഷത്തെ ഭാഗ്യപരീക്ഷണത്തിനൊടുവിലാണ് ദുബായിലെ പ്രവാസി മലയാളി സിദ്ധിഖ് പാംബ്ലത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്. സീരീസ് 279 നറുക്കെടുപ്പിലാണ് സിദ്ധിഖിനെ ഭാഗ്യസമ്മാനം ലഭിച്ചത്. 17 വർഷമായി സിദ്ധിഖ് ദുബായിലാണ് താമസിക്കുന്നത്. ഫിനാൻസ് മേഖലയിലാണ് സിദ്ധിഖ് ജോലി ചെയ്യുന്നത്.
സുഹൃത്തുക്കളോടൊപ്പം ചേർന്ന് സിദ്ധിഖ് സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇനിയും മികച്ച സമ്മാനം നേടാനുള്ള ശ്രമം തുടരുമെന്നും സിദ്ധിഖ് പറഞ്ഞു. അടുത്ത തവണ ഇതിലും മികച്ച സമ്മാനം നേടാൻ ഭാഗ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.