യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം 100 മില്യൺ ദിർഹം (ഏകദേശം 225 കോടി ഇന്ത്യൻ രൂപ ) സ്വന്തമാക്കി അനിൽ കു** ബി**
അനിൽ കു** ബി** എന്ന ഒരു പേര് മാത്രമാണ് അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളത്. എന്നാൽ ഇദ്ദേഹം ഒരു മലയാളിയാണോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രവാസി മലയാളികൾ. ഒരു ടിക്കറ്റിന് മാത്രമാണ് ഈ വൻ തുക ലഭിച്ചത്
കഴിഞ്ഞ ശനിയാഴ്‌ച നടന്ന നറുക്കെടുപ്പിലാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ചത്. ടിക്കറ്റിലെ ഏഴ് അക്കങ്ങളും കൃത്യമായി ഒത്തുവന്നതോടെയാണ് ഒരു ഭാഗ്യശാലിക്ക് മുഴുവൻ സമ്മാനത്തുകയും സ്വന്തമായത്.മുഴുവൻ തുകയും വിജയിക്ക് സ്വന്തമായി ലഭിക്കുമെന്ന് യുഎഇ ലോട്ടറി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ വിജയിയുടെ പേരും വിലാസവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.