യുഎഇയിൽ അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് രജിസ്ട്രേഷൻ കാലയളവ് നീട്ടി

യുഎഇയിലെ ഓൺലൈൻ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ നൽകാനുള്ള പെര്‍മിറ്റ് രജിസ്ട്രേഷൻ കാലയളവ് നീട്ടിയതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.

കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇപ്പോൾ 2026 ജനുവരി 31 വരെ പെർമിറ്റിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. നേരത്തെ, ഈ മാസം ഒക്ടോബർ അവസാനം പെർമിറ്റ് പ്രാബല്യത്തിൽ വരുമെന്നാണ് നിശ്ചയിച്ചിരുന്നത്.

യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ പണം നൽകിയോ അല്ലാതെയോ പരസ്യങ്ങൾ പങ്കിടുന്ന ഏതൊരാളും ഈ പെർമിറ്റ് എടുത്തിരിക്കണം. ഡിജിറ്റൽ പരസ്യങ്ങളിൽ സുതാര്യത, പ്രൊഫഷണലിസം, ഉപഭോക്തൃ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങളുടെ ഭാഗമാണിത്.

പെർമിറ്റ് ഒരു വർഷത്തേക്ക് കാലാവധിയുള്ളതായിരിക്കും. എല്ലാ വർഷവും പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞതിന് ശേഷം 30 ദിവസത്തിനുള്ളിൽ നിങ്ങൾ അത് പുതുക്കിയില്ലെങ്കിൽ, റദ്ദാക്കപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!