ദുബായ് റോഡ് & ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥാപിതമായതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും ആർടിഎ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായ് വിമാനത്താവളത്തിൽ എത്തിയാലും, ട്രാമിൽ പോയാലും, മെട്രോയിൽ പോയാലും, നഗരത്തിലുടനീളമുള്ള യാത്രക്കാർക്ക് വാർഷികാഘോഷങ്ങളിൽ പങ്കുചേരാമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട് . സിനിമാ ടിക്കറ്റുകളിലും ഓൺലൈൻ ഓർഡറുകളിലും കിഴിവുകൾ ലഭിച്ചേക്കാം.
ദുബായ് ട്രാം യാത്രക്കാർക്ക് മെഗാ സമ്മാനം : സ്ഥിരമായി ട്രാം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇന്നലെ ഒക്ടോബർ 22 മുതൽ നവംബർ 2 വരെ നീളുന്ന മത്സരത്തിലൂടെ സമ്മാനം നേടാം. 10,000-ത്തിലേറെ ‘രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം’ (2-ഫോർ-1) ഓഫറുകൾ ഉൾപ്പെടുന്ന ‘എൻ്റർടെയ്നർ യുഎഇ 2026 ബുക്കറ്റ്ലെറ്റ്’ ആണ് വിജയികളെ കാത്തിരിക്കുന്നത്.
ദുബായ് വിമാനത്താവളത്തിൽ : ഈ മാസം ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഒരു ഫോട്ടോ ചലഞ്ചാണ്. ടൂറിസ്റ്റുകൾക്ക് പ്രത്യേക വെൽക്കം പായ്ക്ക് ലഭിക്കും. ഈ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കുന്നവരെ ആർടിഎയുടെ സമൂഹമാധ്യമ പേജുകളിൽ പരിചയപ്പെടുത്തും.
മെട്രോ സ്റ്റേഷനുകളിൽ : നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷനുകളിലെ ഇഎൻബിഡി കിയോസ്കുകൾ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ഗോ ഫോർ ഇറ്റ്(‘Go4it) കാർഡിനെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യും.
കൂടാതെ, നവംബർ 1ന് മാത്രം അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനുകളിലും പ്രത്യേക ‘ആർടിഎ20’ ബൂത്ത് സജ്ജീകരിക്കും. ഇവിടെ പ്രവേശിക്കുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്സ് മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനമായി നേടാം. അതേദിവസം തന്നെ ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള ഭീമാകാരമായ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ഡിജിറ്റൽ ഫോട്ടോ കോപ്പി ആർടിഎയുടെ ഫോട്ടോ ബൂത്തിൽ നിന്ന് സ്വന്തമാക്കാനും അവസരമുണ്ട്.
സിനിമ ടിക്കറ്റുകളിലും ഓൺലൈൻ പർച്ചേസുകളിലും കിഴിവ് നവംബർ 1 മുതൽ 5 വരെ റോക്സി സിനിമാസിൽ ആർടിഎ 20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾക്ക് 20% കിഴിവ് നേടാം. ഇതേ കോഡ് ഉപയോഗിച്ച് ‘നൂൺ’ വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്കും 20% കിഴിവ് ലഭിക്കും.
.
احتفل بـ 20 عاماً من إنجازات هيئة الطرق والمواصلات على متن ترام دبي. إذا كنت أحد أكثر ركاب الترام استخداماً بين 22 أكتوبر حتى 2 نوفمبر، فقد تكون أحد الفائزين بعضوية إنترتينر الإمارات 2026، مع أكثر من 10,000 عرض “اشترِ واحداً واحصل على الثاني مجاناً”. انطلق معنا، واستمتع… pic.twitter.com/CMY2LjfFuW— RTA (@rta_dubai) October 22, 2025