യു എ ഇ യിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാൻ സാധ്യതയുള്ള ഇടത്തരം കാറ്റ്, ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം. താപനില 39 ഡിഗ്രി സെൽഷ്യൽ വരെയെത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബിയിൽ കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ദുബായിൽ 26 ഡിഗ്രി സെൽഷ്യസും അൽഐനിൽ 18 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില. ചില തീരദേശ, ആഭ്യന്തര പ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മൂടൽമഞ്ഞിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.





