ദുബായിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 13.7 മിനിറ്റ് എടുക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രധാന ആഗോള കേന്ദ്രങ്ങളെ അപേക്ഷിച്ച് ദുബായ് നഗരത്തിലുടനീളമുള്ള യാത്രാമാർഗങ്ങൾ വേഗത്തിലാക്കുന്നുണ്ട്. ഗതാഗത കാര്യക്ഷമതയുടെ ഈ കാര്യത്തിൽ ടോംടോം ട്രാഫിക് സൂചിക 2024 ൽ സിഡ്‌നി, മോൺട്രിയൽ, ബെർലിൻ, റോം, മിലാൻ തുടങ്ങിയ നഗരങ്ങളെയാണ് ദുബായ് മറികടന്നിരിക്കുന്നത്.
ദുബായിയുടെ യാത്രാ സമയ സൂചിക (TTI)- ഗതാഗതക്കുരുക്കിന്റെ അളവുകോൽ – 1.23 ആയി രേഖപ്പെടുത്തി, ഇത് ആഗോള ശരാശരിയായ 1.3 നെ മറികടന്നുവെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) 20-ാം വാർഷികം ആഘോഷിക്കുന്നതിനിടെ വെളിപ്പെടുത്തി.
കഴിഞ്ഞ ദശകത്തിൽ 2014 ൽ ദുബായ് നഗരപ്രദേശത്ത് ടിടിഐ 4 % കുറഞ്ഞിരുന്നുവെന്ന് ഡാറ്റ കാണിക്കുന്നു 2014 ൽ 1.28 ൽ നിന്ന് 2024 ൽ 1.23 ആയിരുന്നെന്നും അതോറിറ്റി പറഞ്ഞു. ആർടിഎ നിയോഗിച്ച മക്കിൻസി & കമ്പനി പഠനമനുസരിച്ച്, സ്മാർട്ട് ട്രാഫിക് സിസ്റ്റങ്ങൾ, പാലങ്ങൾ, റോഡ് ഡിസൈൻ എന്നിവയിൽ ദുബായ് നടത്തിയ ദീർഘകാല നിക്ഷേപം എമിറേറ്റിലുടനീളമുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. 100,000 നിവാസികളിൽ മരണനിരക്ക് 2006-ൽ 21.9 ആയിരുന്നത് 2024-ൽ 1.8 ആയി കുറഞ്ഞു, ഇത് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണ്.






