യുഎഇ മന്ത്രിസഭ 2026 ലെ വാർഷിക ബജറ്റിന് അംഗീകാരം നൽകി, ഏകദേശം 92.4 ബില്യൺ ദിർഹം വരുമാനം പ്രതീക്ഷിക്കുന്നു, കൂടാതെ സമാനവും സന്തുലിതവുമായ ചെലവുകളും ഇതിൽ ഉൾപ്പെടുന്നു.
ഫെഡറേഷൻ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ബജറ്റാണ് 2026 ലെ ഫെഡറൽ ബജറ്റെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു . സാമ്പത്തിക, സഹകരണ മേഖലകളിലെ 35 അന്താരാഷ്ട്ര കരാറുകളും മെമ്മോറാണ്ടകളും മന്ത്രിസഭ അംഗീകരിച്ചു.






