അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ നിരവധി വാണിജ്യ കടകളിൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിക്കുകളോ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല,
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകൾ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും സോഷ്യൽ മീഡിയയിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





