കേരള സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ അനുവദിക്കുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. സാമൂഹിക ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35-60 വയസ്സുവരെയുള്ള നിലവിൽ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ മഞ്ഞക്കാർഡ്, പിഎച്ച്എച്ച് മുൻഗണനാവിഭാഗം പിങ്ക് കാർഡ് വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം സ്ത്രീസുരക്ഷാ പെൻഷൻ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകൾ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും. പ്രതിവർഷം 3800 കോടി രൂപ ഈ പദ്ധതിക്ക് സർക്കാർ ചെലവിടും.
ക്ഷേമ പെൻഷൻ 1600 ൽനിന്നും 2000 ആക്കി ഉയർത്തി. ഇതിനായി 13000 കോടി നീക്കിവെക്കും. ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് പ്രതിമാസം ആയിരംരൂപ സ്കോളർഷിപ്പ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





