ഷാർജ: ഷാർജയിൽ സംരക്ഷിത മൃഗങ്ങളെ നിയമവിരുദ്ധമായി കടത്തിയതിന് ഒരു അറബ് പൗരനെ ഷാർജ അധികൃതർ അറസ്റ്റ് ചെയ്തതായി ഇന്ന് നവംബർ 2 ഞായറാഴ്ച പോലീസ് അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന കൊക്കുകൾ, കുറുക്കന്മാർ തുടങ്ങിയ സംരക്ഷിത മൃഗങ്ങളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചിച്ചിട്ടുണ്ട്. ഇവയെ എല്ലാം പിടികൂടി വളർത്തി വ്യാപാരം ചെയ്തിരുന്ന ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷം, ഷാർജ പരിസ്ഥിതി, പ്രകൃതി സംരക്ഷണ അതോറിറ്റി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് മൃഗങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിട്ടുണ്ട്. ഇത് പോലെ സംരക്ഷിത മൃഗങ്ങളുടെ ഏറ്റെടുക്കൽ അല്ലെങ്കിൽ വ്യാപാരവുമായി ബന്ധപ്പെട്ട സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും സഹകരിക്കാനും ഷാർജ പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.





