യുഎഇയിലെ മുസന്ദത്തിൽ ഇന്ന് നവംബർ 4 ചൊവ്വാഴ്ച തെക്കൻ മുസന്ദത്തിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. യുഎഇ സമയം വൈകുന്നേരം 4:40 നാണ് ഭൂകമ്പം ഉണ്ടായത്, 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായും റിപ്പോർട്ടുകളില്ല, കൂടാതെ ഇത് രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും NCM അറിയിച്ചു.





