ദുബായ് ഫിറ്റ്നസ് ചലഞ്ച് 2025 : ദുബായ് ഫ്രെയിമിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന യോഗയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Dubai Fitness Challenge 2025_ Registration for a yoga session has begun in the backdrop of Dubai Frame

ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി ദുബായ് ഫ്രെയിമിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന യോഗയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

നവംബർ 30ന് ദുബായ് സബീൽ പാർക്കിൽ ദുബായ് ഫ്രെയിമിന്റെ പശ്ചാത്തലത്തിൽ ആണ് യോഗ പരിപാടി ഒരുക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപന പരിപാടിയായാണ് യോഗ ഒരുക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും പരിപാടിയിൽ പങ്കെടുക്കാനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

സൂര്യസ്ത‌മയ സമയത്തെ യോഗയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . എല്ലാ പ്രായക്കാർക്കും പരിപാടിയിൽ പങ്കെടുക്കാം. ഭിന്നശേഷിക്കാരായ വിഭാഗക്കാർക്കും കുടുംബങ്ങൾക്കുമായി പ്രത്യേകമായ മേഖലകൾ സജ്ജീകരിക്കും. പങ്കാളിത്തം പൂർണമായും സൗജന്യമാണ്. www.dubaiyoga.ae എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!