ദുബായിൽ ഗതാഗത പിഴ അടയ്ക്കലുകളെ റെസിഡൻസി വിസകൾ നൽകുന്നതോ പുതുക്കുന്നതോ ആയ പ്രക്രിയയുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനം അധികൃതർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA ) ഡയറക്ടർ ജനറൽ അറിയിച്ചു
പുതിയ സംവിധാനത്തിന് കീഴിൽ, താമസക്കാർ അവരുടെ വിസ പുതുക്കൽ അല്ലെങ്കിൽ ഇഷ്യൂ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ തീർക്കേണ്ടതുണ്ട്.ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും കാലഹരണപ്പെട്ട പിഴകൾ തീർപ്പാക്കുന്നതിനും താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് (GDRFA അധികൃതർ പറഞ്ഞു.
ഈ സംവിധാനം വിസ പുതുക്കൽ പ്രക്രിയയെ പൂർണ്ണമായും തടയുന്നില്ലെന്നും അധികൃതർ വ്യക്‌തമാക്കി. പക്ഷേ താമസ വിസ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് വ്യക്തികൾ ട്രാഫിക് പിഴകളിൽ കുടിശ്ശികകൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായോ തവണകളായോ അടയ്‌ക്കേണ്ടതുണ്ട്






