ഇന്നലെ നവംബർ 9 ഞാറാഴ്ച്ച രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ദുബായിൽ നിന്നും സ്വിറ്റ്സർലൻഡിലേക്കു പോകാനിരിന്ന അടൂർ സ്വദേശി ദുബായിൽ അന്തരിച്ചു. അടൂർ മംഗലശ്ശേരിൽ സാജു അലക്സ് ആണ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചത്.
ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെട്ടിരുന്നു. പിന്നീട് ഛർദി ഉണ്ടാകുകയും, തുടർന്ന് ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റിലേക്ക് കൊണ്ട് പോകുന്ന വഴി നില വഷളായപ്പോൾ ഭാര്യ കാർ നിർത്തി സി പി ആർ നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ദുബായ് ഐക്കിയയിൽ സീനിയർ ജീവനക്കാരായിരുന്നു. ഭാര്യ : സ്വപ്ന, മംഗലശേരിൽ പരേതനായ അലക്സിൻ്റെയും ലീലാമ്മയുടെയും മകനാണ്.






