ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു

Dr.-Amanullah-Vadakangara's-100th-book

ഷാര്‍ജ :  പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.
മലയാളം, ഇംഗ്ളീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമായി . 44 വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ഗ്രന്ഥകാരന്റെ നൂറാമത് പുസ്തകം പ്രകാശനം ചെയ്യുന്നത്.

ഖത്തറിലെ പ്രമുഖ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന യശരീരനായ കെ.മുഹമ്മദ് ഈസയെക്കയെ കുറിച്ച് ഡോ. അമാനുല്ല എഡിറ്റ് ചെയ്ത ഈസക്ക എന്ന വിസ്മയവും ചടങ്ങില്‍ സോഹന്‍ റോയ് പ്രകാശനം ചെയ്തു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയമായ ഡോക്ടര്‍ താഹിറ കല്ലുമുറിക്കല്‍ ആദ്യ പ്രതി ഏറ്റുവാങ്ങി

നിരവധി എഴുത്തുകാരും പ്രസാധകരും സാംസ്‌കാരിക നായകന്മാരും പ്രകാശന ചടങ്ങിനെ ധന്യമാക്കി. ഡെല്‍മ ആയുര്‍വേദ കെയര്‍ സെന്റര്‍ സീ ഒ ഡോ. ടിനു തമ്പി, സ്റ്റാന്‍ഫോഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഫഹമിദ,കേരള പ്രവാസി വുമണ്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സുചിത്ര സീമന്‍സ്,,അവര്‍ ടിവി ചെയര്‍മാന്‍ ഷാജി പുഷ്പാംഗദന്‍ ,പ്രശസ്ത പര്‍വ്വതാരോഹികയും ഗ്രന്ഥകാരിയും സംരംഭകയുമായ സ്വപ്ന ഇബ്രാഹിം,ലിപി പബ്ലിക്കേഷസ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍,തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡിജിറ്റല്‍ പ്രസ് ക്‌ളബ്ബ് ഓഫ് ഇന്ത്യ ജിസിസി ഉപാധ്യക്ഷനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാ. ബഷീര്‍ വടകര പ്രോഗ്രാം നിയന്ത്രിച്ചു. ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!