അബുദാബി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ അബുദാബിയിൽ താമസിക്കുന്ന ടാക്സി ഡ്രൈവറായ പ്രമോദ് എന്ന 43 വയസ്സുകാരന് 250 ഗ്രാം 24 കാരറ്റ് സ്വർണ്ണ ബാർ സമ്മാനം ലഭിച്ചു. 2011 മുതൽ അബുദാബിയിൽ ജോലി ചെയ്തുവരികയാണ് പ്രമോദ്. 372378 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് ഈ ഭാഗ്യം കൊണ്ട് വന്നത്.
കഴിഞ്ഞ ഏഴ് വർഷമായി, പ്രമോദ് എല്ലാ മാസവും 10 സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും പ്രമോദ് ബിഗ്റ്റിക്കറ്റ് അവതാരകരോട് പറഞ്ഞു.






