ഷാർജ: അൽ ദൈദിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായ വൻ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്, പ്രദേശമാകെ കട്ടിയുള്ള പുകപടലങ്ങൾ പരന്നിരുന്നു, ഷാർജ സിവിൽ ഡിഫൻസിൽ നിന്ന് ഉടനടി നടപടിയുണ്ടായി.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ തീ നിയന്ത്രണവിധേയമായതായി അധികൃതർ സ്ഥിരീകരിച്ചു, ശേഷിക്കുന്ന ഹോട്ട്‌സ്‌പോട്ടുകൾ പൂർണ്ണമായും കെടുത്താൻ ടീമുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേക്ഷണം നടക്കുകയാണ്.






