ദുബായ്: ഈ വർഷം ആദ്യം എമിറേറ്റ് ട്രക്ക്-മൂവ്മെന്റ് നിയന്ത്രണങ്ങൾ വികസിപ്പിച്ചതിനുശേഷം ദുബായിലെ രണ്ട് പ്രധാന ഹൈവേകളിലെ ശരാശരി വാഹന വേഗതയിൽ വർധനവുണ്ടായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) യും ദുബായ് പോലീസും പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
എമിറേറ്റ്സ് റോഡിൽ ഇപ്പോൾ ഗതാഗതം മണിക്കൂറിൽ 26 കിലോമീറ്ററും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 19 കിലോമീറ്ററും വേഗത്തിലാണ് നീങ്ങുന്നത്. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഒഴുക്കിലും യാത്രാ സമയത്തിലും വ്യക്തമായ പുരോഗതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.
2025 ജനുവരി 1 മുതൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പ്രകാരം, തിരക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി, അൽ അവീർ റോഡിനും ഷാർജ അതിർത്തിക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ ട്രക്ക് ഗതാഗതം നിരോധിച്ചിച്ചിട്ടുണ്ട്.






