യുഎഇയിൽ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായതിനാൽ, വിമാന ഷെഡ്യൂളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് ഷാർജ വിമാനത്താവളം യാത്രക്കാരോട് നിർദ്ദേശിച്ചു.
ഷാർജയിൽ കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തിട്ടുണ്ട്,” വിമാനത്താവളം അറിയിച്ചു. യാത്രക്കാർക്ക് അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി അറിയാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.






