ഷാർജയിലെ അൽ ദൈദിൽ ഇന്ന് നവംബർ 21 ണ് രാവിലെ 7 മണിക്ക് 7.8°C എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. തുടർച്ചയായി രണ്ട് ദിവസമായി ഇതേ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്,
ഇന്നലെ നവംബർ 20 ന്, അൽ ഐനിലെ രക്‌നയിൽ രാവിലെ 7 മണിക്ക് താപനില 7.8°C ആയി കുറഞ്ഞിരുന്നു. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് മൂടി, കര, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗതം മന്ദഗതിയിലാക്കിയിരുന്നു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു.






