അബുദാബി: ഡിസംബർ 1 മുതൽ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റഹ ബീച്ച് റോഡ് (E10) എന്നിവിടങ്ങളിൽ ഹെവി വാഹന ഗതാഗതം നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (Abudabi Mobility) അറിയിച്ചു.
മുസഫ ഏരിയയിലെ (E30) അൽ റൗദ റോഡ് വഴി തിരക്കേറിയ സമയങ്ങളിൽ, പാലങ്ങളുടെ കോംപ്ലക്സ് മുതൽ ട്രക്ക് പാലം വരെ ഇരു ദിശകളിലേക്കും ട്രക്കുകൾ സഞ്ചരിക്കുന്നതും നിയന്ത്രിക്കും.
ഉയർന്ന ജനസാന്ദ്രതയുള്ളയിടങ്ങളിലേക്ക് തിരക്ക് ലഘൂകരിക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, അബുദാബിയുടെ ഗതാഗത ശൃംഖലയുടെ കാര്യക്ഷമത ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ഗതാഗത മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടികൾ.






