അബുദാബി എയർപോർട്ട് യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം ഇനി മുറൂർ റോഡിലും

Abu Dhabi Airport passengers will now have city check-in facilities on Murur Road

അബുദാബിയിൽ വിമാനയാത്രക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിലുള്ള എത്തിഹാദ് എയർവെയ്‌സ് ഓഫിസിൽ ആരംഭിക്കുന്നു.

നവംബർ 24 മുതലാണ് മദീന സായിദ് ഷോപ്പിങ് മാളിന് എതിർവശത്തുള്ള കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ സേവനം ആരംഭിക്കുന്നത്. വിമാനസമയത്തിന് 4 മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂർ മുമ്പുവരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും. മൊറാഫിക് ഏവിയേഷൻ സർവീസിൻ്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, ഇൻഡിഗോ, വീസ് എയർ, ഈജിപ്‌ത് എയർ എന്നീ വിമാന ങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!