വൈറ്റ് ഫ്രൈ ഡേ സെയിലിലൂടെ എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്.
ജനുവരി 13 മുതൽ 2026 ജൂൺ 24 വരെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 വരെ ബുക്ക് ചെയ്യാം. നേരത്തെ അവധിക്കാലം പ്ലാൻ ചെയ്യുന്നവർക്കും കുടുംബാംഗങ്ങളെ വിദേശത്ത് എത്തിക്കാൻ ആഗ്രഹി ക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കും ഓഫർ ലഭ്യ മാണ്. അബുദാബിയിൽ നിന്ന് എത്തിഹാദിൻ്റെ വിമാന സർവിസുകളുള്ള എല്ലാ സ്ഥലങ്ങളിലേക്കും ഈ ഓ ഫറുകൾ ലഭ്യമാണ്. യാത്രക്കാർക്ക് വെബ്സൈറ്റ് വഴിയോ എയർലൈനിൻ്റെ മൊബൈൽ ആപ് വഴിയോ വൈറ്റ് ഫ്രൈഡേ ഓഫറുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.






