എം എസ് എസ് യൂത്ത് ഫെസ്റ്റ് 2025 : ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ !!!!

MSS Youth Fest 2025_ Sharjah Gulf Asian School Overall Champions!!!!
54-ാമത് ഈദുൽ ഇത്തിഹാദിൻ്റെ ഭാഗമായി മോഡൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച എം എസ് എസ് യൂത്ത് ഫെസ്റ്റ് 2025 വ്യത്യസ്തമത്സരങ്ങൾ കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായി.

യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ജലീൽ ഹോൾഡിങ്സ് പ്രായോജകരായ ടീച്ചർ ഓഫ് ദി ഫ്യൂച്ചർ (teacher of the future ) അവാർഡിന് Salha Feroza from woodlem park school Qusais അർഹയായി. ജലീൽ ഹോൾഡിങ്സിന്റെ ഡയറക്ടർ Dr Zakkir k Mohamed വിജയിക്ക് ക്യാഷ് പ്രൈസ് നൽകി. അവസാന റൗണ്ടിൽ പങ്കെടുത്ത 11 ടീച്ചേഴ്സിനേയും അനുമോദിക്കുകയുണ്ടായി.ഓവറോൾ ചാമ്പ്യൻഷിപ്പ് Gulf Asian School,(Sharjah) കരസ്ഥമാക്കി.

ബെസ്റ്റ് പെർഫോമർ ഓഫ് ദി അവാർഡ് Delisha D Souza (Gems Our own Indian School)യ്ക്ക് ലഭിച്ചു.ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റീഷനിൽ 60 ഓളം സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത ടീമുകളിൽ നിന്നും Mayank Mahesh &Pranav Kumar (Gulf Asian School Sharjah) വിജയികളായി.
First Runner Up ന് Malak Hani &Nabiha Kashif Team(Brilliant international Private School)അർഹരായി. 2nd Runner up Aafsheen Naser & Asma Bari (Sharjah Indian School Girls) കരസ്ഥമാക്കി .
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും അൽ മദീന ഗ്രൂപ്പ് സ്പോൺസർ ചെയ്ത ബെസ്റ്റ് ലക്കി സ്റ്റുഡൻറ് Naifah സ്വന്തമാക്കി മദീന ഗ്രൂപ്പിൻറെ മാർക്കറ്റിങ് മാനേജർ T അരുൺ 10000 ദിർഹംസിന്റെ ക്യാഷ് പ്രൈസ് കൈമാറി.
വിവിധ എമിറേറ്റുകളിലെ 63 സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മാറ്റുരച്ച കളറിംഗ്, പെൻസിൽ ഡ്രോയിങ് ,കലിഗ്രാഫി, പബ്ലിക് സ്പീക്കിംഗ് ,Mime, UAE National anthem, Science exhibition, Qura’ n Recitation ,Skit, Storey Telling,essay writting എന്നീ മത്സരങ്ങളിൽ വ്യത്യസ്ത ഗ്രേഡുകളിൽ ഉള്ള വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു .
രക്ഷിതാക്കൾക്ക് വേണ്ടി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയവരുടെ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.ഒരു ഉത്സവാന്തരീക്ഷത്തിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 10 മണി വരെ നടന്ന പ്രോഗ്രാമുകൾ ഒരു സംഘടനയുടെ ചിട്ടയോടു കൂടിയ പ്രവർത്തനങ്ങളുടെ വിജയം കൂടിയായിരുന്നു. തികച്ചും സൗജന്യമായിട്ടായിരുന്നു മത്സരങ്ങളിലേക്കുള്ള പ്രവേശനം.ഈ നാട് പ്രവാസികൾക്ക് നൽകിയ കരുതലിനും സ്നേഹത്തിനും സഹായത്തിനും ഭരണാധികാരികളോട് ചെയർമാൻ ഫയാസ് അഹമ്മദ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഈ നാടിനോട് അർപ്പണബോധത്തോടും ഐക്യത്തോടും അതിലുപരി പ്രതിബദ്ധതയോടു കൂടി പ്രവാസികൾ നിലകൊള്ളേണ്ടതിനെക്കുറിച്ച് ഓർമ്മപ്പെടുത്തി.
ആയിരത്തോളം മത്സരാർത്ഥികളെ കൊണ്ടും അധ്യാപക രക്ഷാകർത്താക്കളെ കൊണ്ടും മത്സര വേദികൾ ഊർജ്ജസ്വലമായിരുന്നു

പ്രോഗ്രാം കൺവീനർ ഇജാസ് മുഹമ്മദ് സ്വാഗതം ആശംസിക്കുകയും വൈസ് ചെയർമാൻ നസീർ അബൂബക്കർ ട്രഷറർ അബ്ദുൽ മുത്തലിബ് ജനറൽ കൺവീനർ ഉമ്മർ ടിവി എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത് പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കള്‍ക്കും അതിഥികൾക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു…

for more details visit

https://youthfestival.mssgulf.org

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!