ഫിറ ഫുഡ്സും കൈരളി ടീവിയും സംയുക്‌തമായി നടത്തിയ ഫിറ ബസ്മതി റൈസ് ബിരിയാണി ക്വീൻ മത്സരത്തിൽ ബിരിയാണി ക്വീൻ ആയി ശ്രീമതി ഫെമി മുനീറിനെ തിരഞ്ഞെടുത്തു. ഫൈനൽ റൌണ്ട് മത്സരത്തിൽ എത്തിയ അഞ്ചു പേരിൽ നിന്നുമാണ് ഒന്നാം സമ്മാനാർഹയെ കണ്ടെത്തിയതു. Dr ലക്ഷ്മി നായരും , ചലച്ചിത്ര താരം കൃഷ്ണയും ചേർന്നാണ് വിജയികളെ കണ്ടെത്തിയത്.
ബിരിയാണി ക്വീൻ ആയ ഫെമി മുനീറിന് ഫിറ ഫുഡ്സ് നൽകിയ 35000 രൂപയുടെ ക്യാഷ് അവാർഡും ഫിറ ഫുഡ്സ് ഗിഫ്ട് ഹാംപെറും ഫിറ ഫുഡ്സ് CEO ഷൈൻ ശിവപ്രസാദ് സമ്മാനിച്ചു.
രണ്ടാം സമ്മാനാർഹയായ ജസീം മുബഷിർ 25000 രൂപയുടെ ക്യാഷ് അവാർഡും ഫിറ ഫുഡ്സ് ഗിഫ്ട് ഹാംപെറും, മൂന്നാം സമ്മാനാർഹയായ ജഷീല മൊയ്‌ദീൻ 20000 രൂപയുടെ ക്യാഷ് അവാർഡും ഫിറ ഫുഡ്സ് ഗിഫ്ട് ഹാംപെറും, നാലാം സമ്മാനാർഹയായ റഫീന റഫീഖ് 10000 രൂപയുടെ ക്യാഷ് അവാർഡും ഫിറ ഫുഡ്സ് ഗിഫ്ട് ഹാംപെറും, അഞ്ചാം സമ്മാനാർഹയായ ഹഷീന ഹനീഫ് 10000 രൂപയുടെ ക്യാഷ് അവാർഡും ഫിറ ഫുഡ്സ് ഗിഫ്ട് ഹാംപെറും സമ്മാനമായി നൽകി.
ചടങ്ങിൽ ഫിറ ഫുഡ്സ് സിഇഒ. ഷൈൻ ശിവപ്രസാദ് , Dr ലക്ഷ്മി നായർ , ചലച്ചിത്ര താരം കൃഷ്ണ എന്നിവർ പങ്കെടുത്തു.






