റാസൽഖൈമയിൽ കനത്ത മഴയും കാറ്റും : മലയാളി യുവാവിന് ദാരുണാന്ത്യം

Heavy rain and wind in Ras Al Khaimah_Tragic end for a Malayali youth

റാസൽഖൈമയിൽ ഇന്ന് വ്യാഴാഴ്ച്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ കല്ല് ദേഹത്ത് പതിച്ച് ഒരു മലയാളി യുവാവ് മരണപ്പെട്ടു.

മലപ്പുറം നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാൻ – അസ്‌മാബി ദമ്പതികളുടെ മകനായ സൽമാൻ ഫാരിസ് (27) ആണ് മരണപ്പെട്ടത്. മഴ നനയാതിരിക്കാൻ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയപ്പോഴാണ് ഈ അപകടം നടന്നത്. റാസൽഖൈമയിൽ ഇസ്‌തംബൂൾ ഷവർമ കടയിലെ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു സൽമാൻ.

ബുധനാഴ്ച്ച വൈകുന്നേരത്തോടെ റാസൽഖൈമയിലെങ്ങും ചെറിയ തോതിൽ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഇത് പുലർച്ചെ മൂന്ന് മണിയോടെ ശക്തമായ കാറ്റിൻറെയും ഇടിമിന്നലിൻറെയും അകമ്പടിയോടെ ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!